കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനിടെ എം.എസ്.എഫ്, കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം.


തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിനിടെയാണ് വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങിയത്. പോലീസ് ലാത്തിച്ചാർജ് നടത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു. ഇരുപക്ഷത്തും പരിക്കേറ്റവരുണ്ട്. പോലീസും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലും വാക്കുതർക്കമുണ്ടായി.
സംഘർഷം നിയന്ത്രിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകർ പിന്തിരിഞ്ഞില്ല. പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചു.പോലീസും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലും വാക്കുതർക്കവുമുണ്ടായി. ആവശ്യമെങ്കിൽ വിസിയോട് പോലീസ് സഹായം തേടാൻ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇത്തരത്തിൽ സുരക്ഷയ്ക്കെത്തിയ പോലീസ് സംഘർഷം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഒഴിഞ്ഞുമാറാൻ തയ്യാറായിരുന്നില്ല. തുടർന്ന് പോലീസ് ലാത്തി വീശുകയായിരുന്നു. പ്രശ്നമുണ്ടായാൽ എസ്.എഫ്.ഐക്കാരെ തല്ലുകയാണ് പോലീസ് ചെയ്യുന്നതെന്നും അങ്ങനെയാണോ ചെയ്യേണ്ടതെന്നും പോലീസ് സ്ഥിതി വഷളാക്കുകയാണെന്നും എസ്.എഫ്.ഐ. പ്രവർത്തകർ ആരോപിച്ചു
Clashes during Kannur University union elections